SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
CampusJune 28, 2026

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ

കൊല്ലം: പ്രൊഫഷണൽ കാമ്പസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സംഗമം-പ്രൊഫ്സമ്മിറ്റ് 2026 ഒക്ടോബർ 9, 10, 11 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ വെച്ച് നടക്കും. കൊല്ലത്ത് നടന്ന ഹ്യൂമൻ ലൈബ്രറിയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക പ്രൊഫ്സമ്മിറ്റ് പ്രഖ്യാപനം നിർവ്വഹിച്ചു.

സമസ്ത കേന്ദ്ര മുഷാവറ അംഗം ഇസ്സുദ്ധീൻ കാമിൽ സഖാഫി കൊല്ലം, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ, സംസ്ഥാന സെക്രട്ടറിമാരായ സി എം സ്വാബിർ സഖാഫി, ബാസിം നൂറാനി, മുഹമ്മദ്‌ ഷമീർ, വെഫി ഡയറക്ടർ ഡോ. മുഹമ്മദ്‌ നിയാസ് ആഷിക് അഹ്സനി, സാദിക് അഹ്സനി എന്നിവർ സംബന്ധിച്ചു.

‘Be the Being, Beyond the Comfortable’എന്ന പ്രമേയത്തിലാണ് പ്രൊഫ്സമ്മിറ്റ് നടക്കുന്നത്. സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ കാമ്പസുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് സമ്മിറ്റിൽ പങ്കെടുക്കുക. പ്രൊഫ്‌സമ്മിറ്റിന്റെ ഭാഗമായി ജില്ല തലങ്ങളിൽ കാമ്പസ് വേർഡ്‌സ്, സമ്മിറ്റ് വോയേജ്, സമ്മിറ്റ് അഡ്വാൻസ്, കാമ്പസുകളിൽ ആർട്ട്‌ ഓഫ് സ്‌പീച്ച്, ഫ്രഷ്മൻ സപ്പോർട്ട് പവിലിയൻ, ദി കാൾ, സമ്മിറ്റ് ഷോർട്സ്, ജോയിൻ ദി ജേർണി, പ്രൊ ടോക്ക്, പാത്ത് ഫൈൻഡർ തുടങ്ങി വിവിധ പദ്ധതികൾ നടക്കും.

Share
More News

More News

View All →
പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി
Campus
Jun 28, 2026

പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി

വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന മത്സരപരീക്ഷകളിൽ ആവർത്തിച്ചുണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ചകളും ക്രമക്കേടുകളും പരീക്ഷാ റദ്ദാക്കലുകളും രാജ്യത്തിന്റെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ഗുരുതരമായി തകർത്തിരിക്കുകയാണെന്ന് എസ് എസ് എഫ് ‘ഹ്യൂമൻ ലൈബ്രറി’യിൽ പ്രമേയം. നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷം പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് വിദ്യാർതഥികളുടെ ഭാവിയെ ഭരണപരമായ …

രാഷ്ട്രീയബോധമുള്ള വിദ്യാർഥികൾ രാജ്യത്തെ നിർമിക്കും: എസ് എസ് എഫ്
Organization
Aug 20, 2026

രാഷ്ട്രീയബോധമുള്ള വിദ്യാർഥികൾ രാജ്യത്തെ നിർമിക്കും: എസ് എസ് എഫ്

കണ്ണൂർ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന വിദ്യാർഥി മുന്നേറ്റങ്ങൾ ജനാധിപത്യത്തിൻ്റെ പ്രതീക്ഷയാണെന്നും രാഷ്ട്രീയബോധമുള്ള വിദ്യാർഥികൾ രാജ്യത്തെ നിർമിക്കുമെന്നും എസ് എസ് എഫ്സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനലൈസ അഭിപ്രായപ്പെട്ടു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ഗഫൂർ ബാഖവി കാമിൽ സഖാഫി അനലൈസ …

സ്കൂൾ കിറ്റ് വിതരണം; പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ആശ്വാസമായി എസ്.എസ്.എഫ്
General
Aug 7, 2026

സ്കൂൾ കിറ്റ് വിതരണം; പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ആശ്വാസമായി എസ്.എസ്.എഫ്

കോട്ടയം : ഈരാറ്റുപേട്ടയിൽ കനത്ത മഴയെയും പ്രളയത്തെയും തുടർന്ന് പഠനോപകരണങ്ങളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി എസ്‌.എസ്‌.എഫ് കോട്ടയം ജില്ലാ കമ്മിറ്റി. ദുരിതബാധിതരായ വിദ്യാർത്ഥികൾക്കായി സംഘടന തയ്യാറാക്കിയ പ്രത്യേക സ്കൂൾ കിറ്റുകളുടെ വിതരണ ഉദ്ഘാടനം എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഹൈബ് പി.വി …