SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
ProfsummitOctober 23, 2026

പതിനെട്ടാമത് പ്രൊഫ്സമ്മിറ്റിന് കുറ്റ്യാടിയിൽ തുടക്കമായി

പതിനെട്ടാമത് പ്രൊഫ്സമ്മിറ്റിന് കുറ്റ്യാടിയിൽ തുടക്കമായി

കോഴിക്കോട്: “ബീ ദ ബീയിംഗ്, ബിയോണ്ട് ദ കംഫോർട്ടബിൾ” (Be the Being, Beyond the Comfortable) എന്ന പ്രമേയത്തിൽ നടക്കുന്ന പതിനെട്ടാമത് പ്രൊഫ്സമ്മിറ്റിന് കുറ്റ്യാടി സിറാജുൽ ഹുദാ കാമ്പസിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന റസിഡൻഷ്യൽ കോൺഫറൻസിൽ വിവിധ പ്രൊഫഷണൽ കോളേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

അക്കാദമിക് മികവിനൊപ്പം സാമൂഹികപ്രതിബദ്ധതയും ധാർമികബോധവുമുള്ള പ്രൊഫഷണൽ തലമുറയെ വാർത്തെടുക്കുക എന്നതാണ് സമ്മിറ്റിന്റെ പ്രധാന ലക്ഷ്യം.സ്വാഗതസംഘം ചെയർമാൻ സയ്യിദ് ഹുസൈൻ തങ്ങൾ പതാക ഉയർത്തി. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീർ അഹ്ദൽ അഹ്‌സനി പ്രാർഥനക്ക് നേതൃത്വം നൽകി.

ഇന്ന് രാവിലെ ഐ ഐ എം കോഴിക്കോട് ഡിസിഷൻ സയൻസസ് & ഓപ്പറേഷൻസ് മാനേജ്‌മെന്റ് വിഭാഗം പ്രൊഫസർ ഡോ. രൂപേഷ് കുമാർ പതി പ്രൊഫ്സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥിയാകും. സയ്യിദ് ഖലീൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. അബ്ദുൽ ഹകീം അസ്‌ഹരി, സയ്യിദ് മുനീർ അഹ്ദൽ, ഡോ. ടി അബൂബക്കർ വിവിധ സെഷനുകളിൽ സംബന്ധിക്കും.

ദേശീയ-അന്തർദേശീയ തലങ്ങളിൽ നിന്നുള്ള 150-ലധികം വിദഗ്ധർ നയിക്കുന്ന 75 അക്കാദമിക്-ടെക്നിക്കൽ സെഷനുകളും ആശയവിനിമയത്തിനായി 10-ലധികം പ്രത്യേക ലോഞ്ചുകളും സജ്ജീകരിച്ചിട്ടുണ്ട്. നൈപുണ്യ വികസനം, ഐഡിയേഷൻ റൗണ്ടുകൾ, പ്രൊഫഷണൽ എത്തിക്സ്, കരിയർ-ലീഡർഷിപ്പ് പരിശീലനങ്ങൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. കോൺഫറൻസ് ഞായറാഴ്ച സമാപിക്കും.

Share
More News

More News

View All →
കാലിക്കറ്റ് സർവകലാശാലയിൽ നാളെ ‘സീറത്തുന്നബി’ ദേശീയ അക്കാദമിക് കോൺഫറൻസ്
Seerathunnabi
Oct 23, 2026

കാലിക്കറ്റ് സർവകലാശാലയിൽ നാളെ ‘സീറത്തുന്നബി’ ദേശീയ അക്കാദമിക് കോൺഫറൻസ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല അറബിക് വകുപ്പും ഐ.പി.ബി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സീറത്തുന്നബി’ ദേശീയ അക്കാദമിക് കോൺഫറൻസ് നാളെ (ഒക്ടോബർ 24) നടക്കും. സർവകലാശാല സെമിനാർ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ സർവകലാശാലയിൽ നിന്നുള്ള 60 ലധികം വിദ്യാർഥികൾ പ്രബന്ധം …

എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു
Organization
Sep 30, 2026

എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു

കോഴിക്കോട്: ‘ജീവിതമാവുക’ എന്ന പ്രമേയത്തിൽ ആചരിക്കുന്ന എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് ഔദ്യോഗികമായി തുടക്കമായി. ക്യാമ്പയിന്റെ പോർട്ടൽ ലോഞ്ചിങ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് റഈസുൽ ഉലമ ഇ. സുലൈമാൻ ഉസ്താദ് നിർവഹിച്ചു. മെമ്പർഷിപ്പ് കാമ്പയിനിന് മുന്നോടിയായി 120 …

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്
Campus
Sep 24, 2026

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്

കോഴിക്കോട്: നീറ്റ് പി ജി എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യ ലെവലിൽ100 മത് റാങ്ക് നേടിയ എസ് എസ് എഫ് പ്രവർത്തകൻ ഡോ. ഫാരിസ് അഹമ്മദ് ൻ്റെ വിജയം നാടിന് അഭിമാനമായി. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ൽ നിന്ന് എം …