Establishment 1973
We are SSF
സർഗാത്മക വിദ്യാര്‍ഥിത്വത്തിന്റെ കർമശേഷിയെ ലക്ഷ്യബോധത്തോടെ കൃത്യമായി പ്രയോഗിക്കുകയും, പ്രസ്തുത ശേഷിയെ രാഷ്ട്രനിർമാണ പ്രക്രിയയിലേക്ക് വിളക്കിച്ചേർക്കുകയും ചെയ്യുകയെന്ന ദൗത്യമേറ്റെടുത്ത് 1973-ൽ രൂപീകൃതമായ പ്രസ്ഥാനമാണ് എസ്.എസ്.എഫ്. വിദ്യാർഥി വ്യവഹാരങ്ങളിൽ ധാർമികമായൊരു നവജാഗരണം സാധ്യമാക്കാനും, സാമൂഹികവും സാംസ്കാരികവും ധിഷണാപരവുമായി സംവദിക്കാൻ അവർക്കു പക്വമായൊരു ജൈവപരിസരം നിർമിച്ചെടുക്കാനുമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അതിന്റെ വിദ്യാർഥി പ്രസ്ഥാനത്തിന് രൂപം നൽകുന്നത്.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, സാമൂഹിക നീതി, കല, നിർമാണാത്മക മാധ്യമം, വിമർശനാത്മക രാഷ്ട്രീയം തുടങ്ങിയ വിശാലമായ വ്യവഹാരമണ്ഡലങ്ങളിൽ എസ്.എസ്.എഫ് നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. കൃത്യമായ അറിവും ദിശാബോധവും പകർന്നും, അക്കാദമിക തലങ്ങളോടൊപ്പം സാമൂഹിക യാഥാർത്ഥ്യങ്ങളെ പ്രായോഗികത കൂടെ പരിചയിപ്പിച്ചും സംഘടന ഈ ദൗത്യം നിർവഹിച്ചു പോരുന്നു. എസ്.എസ്.എഫ് മുന്നോട്ടു വെച്ച ക്യാമ്പയിനുകൾ, സമരങ്ങള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍, കലാമേളകള്‍, എക്സ്പോകൾ, പദ്ധതികൾ തുടങ്ങി ഓരോന്നും സാംസ്കാരിക കേരളം ഉറ്റുനോക്കുന്നു.
ദേശീയം, സംസ്ഥാനം, ജില്ല, ഡിവിഷന്‍, സെക്ടര്‍, യൂണിറ്റ്, ബ്ലോക്ക് തുടങ്ങിയ തലങ്ങളിൽ പ്രവർത്തിക്കുന്ന മികച്ച കേഡര്‍ സംവിധാനവും സംഘാടനവുമാണ് എസ്.എസ്.എഫിന്റേത്. അരാഷ്ട്രീയത, വർഗീയത, തീവ്രചിന്താഗതികൾ തുടങ്ങിയ സാമൂഹിക അരക്ഷിതാവസ്ഥകളെ മറികടന്ന്; സഹജീവി സ്നേഹം, സൗഹൃദം, സഹിഷ്ണുത എന്നീ മൗലിക തത്ത്വങ്ങളിലൂന്നി ഇസ്‌ലാമിന്റെ സൗന്ദര്യം ആവിഷ്കരിക്കുകയാണ് പ്രസ്ഥാനം. മിതത്വത്തിന്റെയും പ്രതീക്ഷയുടെയും ഭാഷയിൽ സംസാരിക്കുകയും മാനുഷ്യമുള്ള ആലോചനകളെ കത്തിച്ചുനിർത്തുകയും ചെയ്യുകയാണ് എസ്.എസ്.എഫ്.
Portfolios
A focused showcase of the wings shaping SSF’s work on campus and in the community.

IPB

Risala

Risala Update

Let's Smile

WEFI

Kalalayam
The Leadership
The Visionaries Driving Our Mission
സയ്യിദ് മുനീർ അഹ്ദൽ അഹ്സനി കാമിൽ സഖാഫി
പ്രസിഡൻറ്
ഡോ. ടി. അബൂബക്കർ
ജനറൽ സെക്രട്ടറി
മുഹമ്മദ് അനസ് അമാനി കാമിൽ സഖാഫി
ഫൈനാൻസ് സെക്രട്ടറി
STAY CONNECTED
Subscribe to Our Newsletter
Get the latest updates on our campaigns, events, and initiatives delivered straight to your inbox.
Join Our Community
Be the first to know about our latest news
We respect your privacy. Unsubscribe at any time.
