SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
SensoriumJanuary 30, 2026

‘സമസ്ത: സമഗ്രതയുടെ സഞ്ചാരം’: എസ് എസ് എഫ് സെൻസോറിയം തൃശൂരിൽ.

‘സമസ്ത: സമഗ്രതയുടെ സഞ്ചാരം’: എസ് എസ് എഫ് സെൻസോറിയം തൃശൂരിൽ.

കടലുണ്ടി: സ്റ്റുഡന്റ്സ് ഇസ്ലാമിക് സെൻസോറിയം–26ന്റെ പ്രഖ്യാപനം കടലുണ്ടി കോർണിഷ് മസ്ജിദിൽ നടന്ന പരിപാടിയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം കെ. പി. മുഹമ്മദ് മുസ്ലിയാർ കൊമ്പം നിർവഹിച്ചു. ‘മുൻഗാമികളെ അനുധാവനം ചെയ്യുന്നതിലാണ് പിൻതലമുറയുടെ വിജയം’ എന്ന സന്ദേശവും ഉസ്താദ് പ്രസംഗത്തിൽ മുന്നോട്ടുവച്ചു.

‘സമസ്ത: സമഗ്രതയുടെ സഞ്ചാരം’ എന്ന പ്രമേയത്തിൽ ജൂലൈ 11 മുതൽ 13 വരെ തൃശൂരിൽ വെച്ചാണ് സെൻസോറിയം സംഘടിപ്പിക്കുന്നത്. സമസ്തയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ വർഷത്തെ സെൻസോറിയം പരിപാടികൾ നടത്തപ്പെടുന്നത്.

എസ്.എസ്.എഫ് കേരള പ്രസിഡന്റ് സയ്യിദ് മുനീർ അഹ്ദൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഫൈനാൻസ് സെക്രട്ടറി അനസ് അമാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജാഫർ പാലക്കാട്, പ്രവർത്തക സമിതി അംഗങ്ങളായ റാസി നൂറാനി, യൂസുഫലി സഖാഫി, ഉസാമത്ത്, , സ്വാദിഖ് അഹ്സനി എന്നിവർ സംബന്ധിച്ചു.

Share
More News

More News

View All →
സെൻസോറിയം 26: പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 462 വിദ്യാർത്ഥികൾ യോഗ്യത നേടി
Sensorium
May 30, 2026

സെൻസോറിയം 26: പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 462 വിദ്യാർത്ഥികൾ യോഗ്യത നേടി

കോഴിക്കോട്: നൂറ്റാണ്ടിന്റെ നിറവിൽ നിൽക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ‘സെൻസോറിയം-26’ മുതഅല്ലിം സംഗമത്തിന്റെ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ജില്ലാ തലത്തിൽ നടന്ന ‘മിൻഹാജ്‌’ ഫൈനൽ എൻട്രൻസ് ടെസ്റ്റിൽ ജൂനിയർ, സീനിയർ കാറ്റഗറികളിൽ …

ZEST Inauguration
Higher Secondary
May 21, 2026

ഡി-കോർ സമ്മിറ്റിന് മലപ്പുറത്ത് തുടക്കം

ഡി-കോർ സമ്മിറ്റിന് മലപ്പുറത്ത് തുടക്കം മലപ്പുറം : എസ്എസ്എഫ് ജില്ലാതലങ്ങളിൽ രൂപീകരിച്ച ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഡികോർ ടീം അംഗങ്ങളുടെ സംസ്ഥാനതല സംഗമം മലപ്പുറം മഅ്ദിൻ അക്കാദമിയിൽ തുടക്കമായി.സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീറുൽ അഹ്ദൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം സമാപിച്ചു : മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ
Thartheel
May 3, 2026

തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം സമാപിച്ചു : മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ

ഒറ്റപാലം : ഖുർആൻ പഠനങ്ങളുടെ വ്യത്യസ്തതലങ്ങളെ സ്പർശിച്ച് സംസ്ഥാന തർതീൽ ഹോളി ഖുർആൻ പ്രീമിയോ സമാപിച്ചു. മലപ്പുറം ഈസ്റ്റ്, പാലക്കാട്, കോഴിക്കോട് സൗത്ത് എന്നീ ജില്ലകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിവിധ വിഭാഗങ്ങളിലായി ഖുർആൻ പാരായണം, ഹിഫ്ള്, ഖുർആൻ ക്വിസ്, …