SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
ThartheelMay 3, 2026

തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം സമാപിച്ചു : മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ

തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം സമാപിച്ചു : മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ

ഒറ്റപാലം : ഖുർആൻ പഠനങ്ങളുടെ വ്യത്യസ്തതലങ്ങളെ സ്പർശിച്ച് സംസ്ഥാന തർതീൽ ഹോളി ഖുർആൻ പ്രീമിയോ സമാപിച്ചു. മലപ്പുറം ഈസ്റ്റ്, പാലക്കാട്, കോഴിക്കോട് സൗത്ത് എന്നീ ജില്ലകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിവിധ വിഭാഗങ്ങളിലായി ഖുർആൻ പാരായണം, ഹിഫ്ള്, ഖുർആൻ ക്വിസ്, ആയത്ത് മത്സരം, ക്യാമ്പസ് വിദ്യാർത്ഥികൾക്കായി ഖുർആൻ മെഗാ ക്വിസ് എന്നീ മത്സരങ്ങളും ഖുർആൻ ഉയർത്തിയ വിവിധ പ്രമേയങ്ങളെ അധികരിച്ചുള്ള അവതരണങ്ങളുമാണ് തർതീലിൽ നടന്നത്.

സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടന കർമ്മം ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീർ അഹ്ദൽ അഹ്സനി  അധ്യക്ഷത വഹിച്ചു. എം. വി. സിദ്ദീഖ് സഖാഫി ഒറ്റപ്പാലം,എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി ഉമർ ഓങ്ങല്ലൂർ, എസ് . വൈ. എസ് ജില്ലാ പ്രസിഡണ്ട് അബ്ദുറഷീദ് അശ്റഫി, എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറിമാരായ ഷുഹൈബ് വായാട്, ജാബിർ കാന്തപുരം, സി. കെ. മുഹമ്മദ് ഷാഫി സഖാഫി എന്നിവർ സംസാരിച്ചു. ബാസിം നൂറാനി, മുനീർ അഹ്സനി, സി എം ജഹ്ഫർ എന്നിവർ സംബന്ധിച്ചു. ഖുർആൻ; സൃഷ്ടിയുടെ ജീവിത ക്രമം എന്ന വിഷയത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം കൻസുൽ ഫുഖഹാഹ് കെ. പി. മുഹമ്മദ് മുസ്ലിയാർ കൊമ്പം വിഷയാവതരണം നടത്തി.

യൂണിറ്റ് മുതൽ ദേശീയ തലം വരെ ഏഴു ഘട്ടങ്ങളിലാണ് തർതീൽ മത്സര പരിപാടികൾ നടക്കുന്നത്. തർതീൽ ഹോളി ഖുർആൻ പ്രീമിയോ ദേശീയ മത്സരങ്ങൾക്ക് മേയ് 16-ന് മഹാരാഷ്ട്രയിലെ പർബാനി വേദിയാകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിജയികൾ ദേശീയ മത്സരത്തിൽ പങ്കെടുക്കും.

Share
More News

More News

View All →
കേരള സാഹിത്യോത്സവ്; സ്വാഗതസംഘമായി
Sahityotsav
May 1, 2026

കേരള സാഹിത്യോത്സവ്; സ്വാഗതസംഘമായി

ആലപ്പുഴ: മുപ്പത്തിമൂന്നാം എഡിഷൻ കേരള സാഹിത്യോത്സവ് ആലപ്പുഴയിൽ നടക്കും. ഇതിന്റെ ഭാഗമായി ആലപ്പുഴ ജെൻഡർ പാർക്കിൽ സംഘടിപ്പിച്ച രൂപവത്കരണ യോഗം സമസ്ത കേന്ദ്ര മുശാവറ അംഗം താഹാ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് എച്ച് …

എസ് എസ് എഫ് സ്ഥാപക ദിനം: സംസ്ഥാനത്ത് 125 കേന്ദ്രങ്ങളിൽ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് നടന്നു
Organization
Apr 29, 2026

എസ് എസ് എഫ് സ്ഥാപക ദിനം: സംസ്ഥാനത്ത് 125 കേന്ദ്രങ്ങളിൽ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് നടന്നു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷത്തിന്റെ അനുബന്ധമായി എസ് എസ് എഫ് 54-ാം സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 125 ഡിവിഷനുകളിൽ ‘ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസുകൾ’ സംഘടിപ്പിച്ചു. ‘വിദ്യാർഥികൾ ആസ്വദിച്ച വെളിച്ചം’ എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ സമ്മേളനങ്ങൾ …

സമസ്ത സെന്റിനറി: എസ് എസ് എഫ് സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു
Organization
Apr 29, 2026

സമസ്ത സെന്റിനറി: എസ് എസ് എഫ് സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷത്തിന്റെ അനുബന്ധമായി എസ് എസ് എഫ് അമ്പത്തി നാലാമത് സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു. കോഴിക്കോട് സ്റ്റുഡന്റ്സ് സെന്ററിൽ നടന്ന ചടങ്ങിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്‌ദൽ പതാക …