SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
CampusFebruary 24, 2026

എസ് എസ് എഫ് ക്യാമ്പസ്‌ ഇഫ്താർ സംസ്ഥാന ഉദ്ഘാടനം

എസ് എസ് എഫ് ക്യാമ്പസ്‌ ഇഫ്താർ സംസ്ഥാന ഉദ്ഘാടനം

ആലപ്പുഴ : റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന ക്യാമ്പസ്‌ സിന്റിക്കേറ്റിന്റെ കീഴിൽ നടക്കുന്ന ഇഫ്താർ മീറ്റിന്റെ സംസ്ഥാന ഉദ്ഘാടനം ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജ് ക്യാമ്പസിൽ വെച്ച് നടന്നു. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ ഉത്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി ഷുഹൈബ് കണ്ണൂർ,ടി പി സൈഫുദ്ധീൻ, ബാസിം നൂറാനി,അനസ് കെ പി, അജ്മൽ ജൗഹരി, എന്നിവർ സംസാരിച്ചു.

സംസ്ഥാനത്തെ നൂറിലധികം ക്യാമ്പസുകളിലെ 5000ത്തിലധികം ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും ഇഫ്താറും അത്തായവും നൽകിവരുന്നു. മാർച്ച്‌ 15 നകം കേരളത്തിലെ 500 ക്യാമ്പസുകളിലെ 30000 ത്തിധികം വിദ്യാർത്ഥികൾ ഗ്രാൻഡ് ഇഫ്താറിന്റെ ഭാഗമാകും.ഇഫ്താറിന് മുമ്പ് നടക്കുന്ന വിജ്ഞാന സദസ്സിൽ വിദ്യാർത്ഥികൾ പങ്കെടുക്കും. റമളാൻ ക്യാമ്പയിന്റെ ഭാഗമായി ക്യാമ്പസുകളിൽ ഇഫ്താർ മീറ്റ്, ജൽസ, ദർസ്, ലഘു ചരിത്ര സന്ദേശം ഉൾകൊള്ളുന്ന ക്യൂസ് തുടങ്ങിയ വിവിധ പദ്ധതികൾ നടന്നുവരുന്നു.

Share
More News

More News

View All →
എസ് എസ് എഫ് കാമ്പസ്‌ ജൽസ സംസ്ഥാന ഉദ്ഘാടനം
Campus
Feb 26, 2026

എസ് എസ് എഫ് കാമ്പസ്‌ ജൽസ സംസ്ഥാന ഉദ്ഘാടനം

കണ്ണൂർ: എസ് എസ് എഫ് സംസ്ഥാന കാമ്പസ്‌ സിന്റിക്കേറ്റിന്റെ കീഴിൽ നടക്കുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി കാമ്പസ്‌ വിദ്യാർഥികൾക്ക് വേണ്ടി ‘ജൽസ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ആത്മീയ സംഗമത്തിന്റെ സംസ്ഥാന ഉദ്ഘാടനം കണ്ണൂർ മെഡിക്കൽ കോളേജ് കാമ്പസിൽ വെച്ച് നടന്നു. എസ് …

എസ് എസ് എഫ് കാമ്പസ് മെമ്പർഷിപ്പ് കാമ്പയിന് തുടക്കം
Campus
Nov 23, 2025

എസ് എസ് എഫ് കാമ്പസ് മെമ്പർഷിപ്പ് കാമ്പയിന് തുടക്കം

കോട്ടയം: വിദ്യാർത്ഥികൾക്കിടയിൽ ശ്രദ്ധേയമായ ‘ലെസ് കമ്പാരിസൺ, മോർ ലിവിംഗ്’ (Less Comparison, More Living) എന്ന പ്രമേയത്തിൽ എസ് എസ് എഫ് കാമ്പസ് മെമ്പർഷിപ്പ് കാമ്പയിന് സംസ്ഥാനത്ത് തുടക്കമായി. നവംബർ 20 ന് ആരംഭിച്ച കാമ്പയിൻ ഡിസംബർ 20 വരെ നീണ്ടുനിൽക്കും. …

തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം സമാപിച്ചു : മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ
Thartheel
May 3, 2026

തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം സമാപിച്ചു : മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ

ഒറ്റപാലം : ഖുർആൻ പഠനങ്ങളുടെ വ്യത്യസ്തതലങ്ങളെ സ്പർശിച്ച് സംസ്ഥാന തർതീൽ ഹോളി ഖുർആൻ പ്രീമിയോ സമാപിച്ചു. മലപ്പുറം ഈസ്റ്റ്, പാലക്കാട്, കോഴിക്കോട് സൗത്ത് എന്നീ ജില്ലകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിവിധ വിഭാഗങ്ങളിലായി ഖുർആൻ പാരായണം, ഹിഫ്ള്, ഖുർആൻ ക്വിസ്, …