SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
CampusFebruary 26, 2026

എസ് എസ് എഫ് കാമ്പസ്‌ ജൽസ സംസ്ഥാന ഉദ്ഘാടനം

എസ് എസ് എഫ് കാമ്പസ്‌ ജൽസ സംസ്ഥാന ഉദ്ഘാടനം

കണ്ണൂർ: എസ് എസ് എഫ് സംസ്ഥാന കാമ്പസ്‌ സിന്റിക്കേറ്റിന്റെ കീഴിൽ നടക്കുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി കാമ്പസ്‌ വിദ്യാർഥികൾക്ക് വേണ്ടി ‘ജൽസ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ആത്മീയ സംഗമത്തിന്റെ സംസ്ഥാന ഉദ്ഘാടനം കണ്ണൂർ മെഡിക്കൽ കോളേജ് കാമ്പസിൽ വെച്ച് നടന്നു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹ്ദൽ ഉദ്ഘാടനം നിർവഹിച്ചു.

മാർച്ച്‌ 20നകം സംസ്ഥാനത്തെ നൂറിലധികം കാമ്പസുകളിൽ ജൽസ നടക്കും. ഇഫ്താറോട് കൂടെ തുടങ്ങി അത്താഴം വരെ നീണ്ടുനിൽക്കുന്നതാണ് സംഗമം.

റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ വ്യത്യസ്ത കാമ്പസുകളിൽ പഠിക്കുന്ന 5000ത്തിലധികം ഹോസ്റ്റൽ വിദ്യാർഥികൾക്ക് എല്ലാ ദിവസവും ഇഫ്താറും അത്താഴവും നൽകിവരുന്നു. അതിന് പുറമെ കാമ്പസിലെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് ഇഫ്താർ മീറ്റ്, വിജ്ഞാന സദസ്സ്, ദർസ്, ലഘു ചരിത്ര സന്ദേശം ഉൾക്കൊള്ളുന്ന ക്യൂസ് തുടങ്ങിയ വിവിധ പദ്ധതികൾ നടന്നുവരുന്നു.

Share
More News

More News

View All →
എസ് എസ് എഫ് ക്യാമ്പസ്‌ ഇഫ്താർ സംസ്ഥാന ഉദ്ഘാടനം
Campus
Feb 24, 2026

എസ് എസ് എഫ് ക്യാമ്പസ്‌ ഇഫ്താർ സംസ്ഥാന ഉദ്ഘാടനം

ആലപ്പുഴ : റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന ക്യാമ്പസ്‌ സിന്റിക്കേറ്റിന്റെ കീഴിൽ നടക്കുന്ന ഇഫ്താർ മീറ്റിന്റെ സംസ്ഥാന ഉദ്ഘാടനം ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജ് ക്യാമ്പസിൽ വെച്ച് നടന്നു. എസ് എസ് എഫ് സംസ്ഥാന ജനറൽ …

എസ് എസ് എഫ് കാമ്പസ് മെമ്പർഷിപ്പ് കാമ്പയിന് തുടക്കം
Campus
Nov 23, 2025

എസ് എസ് എഫ് കാമ്പസ് മെമ്പർഷിപ്പ് കാമ്പയിന് തുടക്കം

കോട്ടയം: വിദ്യാർത്ഥികൾക്കിടയിൽ ശ്രദ്ധേയമായ ‘ലെസ് കമ്പാരിസൺ, മോർ ലിവിംഗ്’ (Less Comparison, More Living) എന്ന പ്രമേയത്തിൽ എസ് എസ് എഫ് കാമ്പസ് മെമ്പർഷിപ്പ് കാമ്പയിന് സംസ്ഥാനത്ത് തുടക്കമായി. നവംബർ 20 ന് ആരംഭിച്ച കാമ്പയിൻ ഡിസംബർ 20 വരെ നീണ്ടുനിൽക്കും. …

തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം സമാപിച്ചു : മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ
Thartheel
May 3, 2026

തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം സമാപിച്ചു : മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ

ഒറ്റപാലം : ഖുർആൻ പഠനങ്ങളുടെ വ്യത്യസ്തതലങ്ങളെ സ്പർശിച്ച് സംസ്ഥാന തർതീൽ ഹോളി ഖുർആൻ പ്രീമിയോ സമാപിച്ചു. മലപ്പുറം ഈസ്റ്റ്, പാലക്കാട്, കോഴിക്കോട് സൗത്ത് എന്നീ ജില്ലകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിവിധ വിഭാഗങ്ങളിലായി ഖുർആൻ പാരായണം, ഹിഫ്ള്, ഖുർആൻ ക്വിസ്, …