മലപ്പുറം : പ്രവാചക സ്നേഹം സംസ്കാര സമ്പന്നമായ ജീവിതവും ആദരവിന്റെ മനസ്സും സമ്മാനിക്കുമെന്ന് കേരള മുസ്ലിംജമാഅത്ത് ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി. വ്യക്തി, കുടുംബ, സാമൂഹ്യ ജീവിതത്തിലെ തിരു നബി മാതൃകകൾ പകർത്തിയവരുടെ ജീവിതം സമൂഹത്തിന് പാഠമാകുന്നത് അങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഖൽബിലുണ്ട് എന്റെ നബി ‘ മീലാദ് കാമ്പയിനിൻ്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മഹബ്ബ കോൺഫറൻസ് മലപ്പുറം മഅദിൻ കാമ്പസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ധേഹം.
മുത്ത് നബിയെ പഠിക്കുംതോറും ഹൃദയ വിശാലത ലഭ്യമാകുമെന്നും, മനുഷ്യ നവീകരണങ്ങൾ സാധ്യമാക്കിയ മുത്ത് നബി പഠനങ്ങൾ ചരിത്ര സാക്ഷ്യങ്ങളാണെന്നും കോൺഫറൻസ് അഭിപ്രായപ്പെട്ടു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്ല അഹ്സനി ചെങ്ങാനി, ഇബ്രാഹിം ബാഖവി മേൽമുറി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ അഹ്സനി, ജന.സെക്രട്ടറി ഡോ. ടി അബൂബക്കർ, അനസ് അമാനി പുഷ്‌പ്പഗിരി സംസാരിച്ചു. എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ്, ജില്ലാ എക്സിക്യൂട്ടീവ്, ജില്ലാ ഡയറക്ടറേറ്റ്, ഡിവിഷൻ ഭാരവാഹികൾഎന്നിവരാണ് മഹബ്ബ കോൺഫറൻസിൽ പ്രതിനിധികളായത്.
മീലാദ് കമ്പയിനിന്റെ ഭാഗമായി മുത്തുനബി മെഗാ ക്വിസ്, സീറത്തുന്നബി അക്കാദമിക് കോൺഫറൻസ്, ഐ പി ബി പ്രസിദ്ധീകരിച്ച ‘ഹൗളുൽ കൗസർ ‘ ബുക്ക് ടെസ്റ്റ്, ശമാഇൽ ദർസ്, നഖ്ഷേ ഖദം,യൂണിറ്റുകളിൽ മഹബ്ബ സംഗമം, കാമ്പസുകളിൽ സ്വീറ്റ് മീലാദ് തുടങ്ങി വിവിധ പരിപാടികൾ നടന്ന് വരുന്നു.



