കായംകുളം: ഈ മാസം 20 മുതൽ 26 വരെ കായംകുളത്ത് നടക്കുന്ന മുപ്പത്തിമൂന്നാമത് എസ് എസ് എഫ് കേരള സാഹിത്യോത്സവ് 2026-ന്റെ പ്രധാന വേദിയുടെ പന്തൽകാൽനാട്ടൽ ചടങ്ങ് നടന്നു. സ്വാഗതസംഘം ചെയർമാൻ സയ്യിദ് ഹാമിദ് ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ത്വാഹാ മുസ്‌ലിയാർ പന്തൽ കാൽനാട്ടൽ നിർവഹിച്ചു.
ചടങ്ങിൽ സമസ്ത ജില്ലാ ജനറൽ സെക്രട്ടറി അബ്ദുർറഹീം സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് എച്ച് അബ്ദുൽ നാസർ തങ്ങൾ, വൈസ് പ്രസിഡന്റ് ഹാഷിം കാമിൽ സഖാഫി, എസ് എം എ ജില്ലാ പ്രസിഡന്റ് സൂര്യ ഷംസുദ്ദീൻ, ജനറൽ സെക്രട്ടറി ജാബിർ കുഞ്ഞാശാൻ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എ കെ എം ഹാഷിർ സഖാഫി, ജനറൽ സെക്രട്ടറി എം എസ് ജുനൈദ്, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അജ്മൽ ജൗഹരി, ജനറൽ സെക്രട്ടറി വി എ മുഹമ്മദ് മുബാറക്ക് എന്നിവർ സംബന്ധിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം മത്സരാർഥികളും പ്രതിനിധികളും അണിനിരക്കുന്ന കേരള സാഹിത്യോത്സവത്തിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സ്വാഗതസംഘം അറിയിച്ചു. വിപുലമായ മത്സരവേദികൾ, താമസ-ഭക്ഷണ സൗകര്യങ്ങൾ, വളണ്ടിയർ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.



