SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
Smart CoreApril 21, 2026

സ്മാർട്ട്‌ കോർ ഫിറ്റ് ലൈഫ് സംസ്ഥാന ഉദ്ഘാടനം

സ്മാർട്ട്‌ കോർ  ഫിറ്റ് ലൈഫ് സംസ്ഥാന ഉദ്ഘാടനം

മലപ്പുറം: സ്മാർട്ട് കോർ  ഫിറ്റ് ലൈഫ് അവധി കാല പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം മലപ്പുറം വെസ്റ്റ് ജില്ലയിലെ  ഓമച്ചപ്പുഴ യിൽ നടന്നു.
ആരോഗ്യകരമായ ജീവിതശൈലി പുതു കാലം ആവശ്യപ്പെടുന്ന അതിപ്രധാനമായ ആവശ്യമാണ്. ഈ ശൈലികൾ വളർത്തുന്നതിന്   വിദ്യാർഥികൾ ഏറ്റെടുക്കുന്ന ശൈലികൾ ഫിറ്റ് ലൈഫിന്റെ ഭാഗമാണ്.   മാനസിക ആരോഗ്യ ബോധവൽക്കരണം, വിദ്യാർഥികളിൽ ആരോഗ്യ ബോധം ശക്തിപ്പെടുത്തുന്നതിനായി പ്രമുഖ ഡോക്ടർമാരുമായി സംവാദം തുടങ്ങി സെഷനുകൾ കൂടി ഫിറ്റ് ലൈഫിൽ നടന്നു. ഈ ആശയത്തിൽ വിവിധ പ്രവർത്തനങ്ങൾ സംസ്ഥാന ത്തെ മുഴുവൻ സ്മാർട്ട് കോർ സംഗമങ്ങളിലും നടക്കും.
പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി സി എം ജഅ്ഫർ അലി നിർവഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം സ്വാദിഖ് നിസാമി തെന്നല,സംസ്ഥാന ഡയറക്ടറേറ്റ് അംഗം സഹീർ കോട്ടക്കൽ,മലപ്പുറം വെസ്റ്റ്‌ ജില്ല ജനറൽ സെക്രട്ടറി അഫ്സൽ,ജില്ല സെക്രട്ടറിമാരായ ഗഫൂർ പടിക്കൽ, ജാഷിർ വേങ്ങര എന്നിവർ പങ്കെടുത്തു.

ജീവിതത്തിൽ ക്രമബദ്ധമായ ശീലങ്ങൾ കൊണ്ടുവരാനും ആരോഗ്യപരമായ ചിന്താഗതികൾ വളർത്താനും “ഫിറ്റ് ലൈഫ്” പോലുള്ള പദ്ധതികൾ ഏറെ സഹായകരമാകുമെന്ന് സംഗമം അഭിപ്രായപ്പെട്ടു.

അവധി കാലം പ്രയോജനപ്പെടുത്തി വിദ്യാർത്ഥികളിൽ ആരോഗ്യപരമായ രീതിയിൽ സമയം വിനിയോഗിക്കാൻ പ്രചോദനമാകുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തിൽ 725 കേന്ദ്രങ്ങളിലായി പ്രോഗ്രാം സംഘടിപ്പിക്കും.

Share
More News

More News

View All →
‘കാരക്കചീന്ത്’: സ്മാർട്ട് കോർ ഇഫ്താർ സംസ്ഥാന ഉദ്ഘാടനം.
Smart Core
Feb 21, 2026

‘കാരക്കചീന്ത്’: സ്മാർട്ട് കോർ ഇഫ്താർ സംസ്ഥാന ഉദ്ഘാടനം.

കാസറഗോഡ്: റമളാൻ കാമ്പയിന്റെ ഭാഗമായി സെക്ടർ കേന്ദ്രങ്ങളിൽ നടന്നു വരുന്ന സ്മാർട്ട് കോർ അംഗങ്ങളുടെ കാരക്കചീന്ത്’ഇഫ്താർ സംഗമത്തിന്റെസംസ്ഥാന ഉദ്ഘാടനം കാസർകോട് ജില്ലയിലെ കുമ്പള ഡിവിഷനിലെ പുത്തിഗെ സെക്ടറിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.നോമ്പ് …

തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം സമാപിച്ചു : മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ
Thartheel
May 3, 2026

തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം സമാപിച്ചു : മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ

ഒറ്റപാലം : ഖുർആൻ പഠനങ്ങളുടെ വ്യത്യസ്തതലങ്ങളെ സ്പർശിച്ച് സംസ്ഥാന തർതീൽ ഹോളി ഖുർആൻ പ്രീമിയോ സമാപിച്ചു. മലപ്പുറം ഈസ്റ്റ്, പാലക്കാട്, കോഴിക്കോട് സൗത്ത് എന്നീ ജില്ലകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിവിധ വിഭാഗങ്ങളിലായി ഖുർആൻ പാരായണം, ഹിഫ്ള്, ഖുർആൻ ക്വിസ്, …

കേരള സാഹിത്യോത്സവ്; സ്വാഗതസംഘമായി
Sahityotsav
May 1, 2026

കേരള സാഹിത്യോത്സവ്; സ്വാഗതസംഘമായി

ആലപ്പുഴ: മുപ്പത്തിമൂന്നാം എഡിഷൻ കേരള സാഹിത്യോത്സവ് ആലപ്പുഴയിൽ നടക്കും. ഇതിന്റെ ഭാഗമായി ആലപ്പുഴ ജെൻഡർ പാർക്കിൽ സംഘടിപ്പിച്ച രൂപവത്കരണ യോഗം സമസ്ത കേന്ദ്ര മുശാവറ അംഗം താഹാ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് എച്ച് …