SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
OrganizationMarch 23, 2026

എസ് എസ് എഫ് സംസ്ഥാന കൗൺസിലിന് തുടക്കമായി

എസ് എസ് എഫ് സംസ്ഥാന കൗൺസിലിന് തുടക്കമായി

തൃശ്ശൂർ: എസ് എസ് എഫ് സംസ്ഥാന സ്റ്റുഡന്റ്സ് കൗൺസിലിന് തുടക്കമായി. സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനീറുൽ അഹ്ദൽ അഹ്സനിയുടെ അധ്യക്ഷതയിൽ
കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹി യുദ്ധീൻ ഉസ്താദ് ഉദ്ഘാടനം ചെയ്തു . എസ് വൈ എസ് സംസ്ഥാന സെക്രട്ടറി കുഞ്ഞുമുഹമ്മദ്‌ സഖാഫി പറവൂർ, രിസാല അപ്ഡേറ്റ് സി. ഇ. ഒ. ജഹ്ഫർ സാദിഖ് സി എൻ വിഷയാവതരണം നടത്തി.
പൊതു റിപോർട്ട്, ആശയറിപോർട്ട്, സാമ്പത്തിക റിപോർട്ട്, ക്വാളിറ്റി ഡെവലപ്പ്മെന്റ് റിപ്പോർട്ട്‌ അവതരണങ്ങൾ, റിപ്പോർട്ട്‌ ചർച്ചകൾ, സബ്മിഷൻ, പൊതു ചർച്ച തുടങ്ങിയവ ആദ്യ ദിവസം നടന്നു. സംസ്ഥാന ഭാരവാഹികളായ അനസ് അമാനി അൽ കാമിലി പുഷ്പഗിരി, സൈഫുദ്ധീൻ, ജാബിർ നേരോത്ത് വിവിധ റിപോർട്ടുകൾ അവതരിപ്പിച്ചു. ഡോ. അബൂബക്കർ,സ്വാബിർ സഖാഫി ഷുഹൈബ് വായാട്, മുഹമ്മദ്‌ അനസ് കെ പി, സി എ അഹമ്മദ് ‌ റാസി ചർച്ചകൾക്ക് നേതൃത്വം നൽകി.

ക്യാമ്പസ്‌,ദഅവ, വെഫി,കലാലയം,പൊളിറ്റിക്സ്, സ്‌മൈൽ, സ്മാർട്ട്‌, ഹയർ സെക്കന്ററി റിപ്പോർട്ടുകളുടെ അവതരണവും ചർച്ചയും ഇന്ന് നടക്കും.ചർച്ചകൾക്ക് സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ നേതൃത്വം നൽകും.വിവിധ വിഷയത്തിലുള്ള സബ്‌മിഷൻ അവതരണതോടെ കൗൺസിൽ സമാപിക്കും.

Share
More News

More News

View All →
എസ് എസ് എഫ് സ്ഥാപക ദിനം: സംസ്ഥാനത്ത് 125 കേന്ദ്രങ്ങളിൽ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് നടന്നു
Organization
Apr 29, 2026

എസ് എസ് എഫ് സ്ഥാപക ദിനം: സംസ്ഥാനത്ത് 125 കേന്ദ്രങ്ങളിൽ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് നടന്നു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷത്തിന്റെ അനുബന്ധമായി എസ് എസ് എഫ് 54-ാം സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 125 ഡിവിഷനുകളിൽ ‘ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസുകൾ’ സംഘടിപ്പിച്ചു. ‘വിദ്യാർഥികൾ ആസ്വദിച്ച വെളിച്ചം’ എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ സമ്മേളനങ്ങൾ …

സമസ്ത സെന്റിനറി: എസ് എസ് എഫ് സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു
Organization
Apr 29, 2026

സമസ്ത സെന്റിനറി: എസ് എസ് എഫ് സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷത്തിന്റെ അനുബന്ധമായി എസ് എസ് എഫ് അമ്പത്തി നാലാമത് സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു. കോഴിക്കോട് സ്റ്റുഡന്റ്സ് സെന്ററിൽ നടന്ന ചടങ്ങിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്‌ദൽ പതാക …

തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം സമാപിച്ചു : മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ
Thartheel
May 3, 2026

തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം സമാപിച്ചു : മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ

ഒറ്റപാലം : ഖുർആൻ പഠനങ്ങളുടെ വ്യത്യസ്തതലങ്ങളെ സ്പർശിച്ച് സംസ്ഥാന തർതീൽ ഹോളി ഖുർആൻ പ്രീമിയോ സമാപിച്ചു. മലപ്പുറം ഈസ്റ്റ്, പാലക്കാട്, കോഴിക്കോട് സൗത്ത് എന്നീ ജില്ലകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിവിധ വിഭാഗങ്ങളിലായി ഖുർആൻ പാരായണം, ഹിഫ്ള്, ഖുർആൻ ക്വിസ്, …