SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
President
June 17, 2026
2 min read

നന്മയുടെ വിളക്കണയരുത്

നന്മയുടെ വിളക്കണയരുത്
Author
സയ്യിദ് മുനീറുൽ അഹ്‌ദൽ

വിശുദ്ധിയുടെ പ്രഭാതത്തിന് സ്വാഗതം വിശ്വാസിയുടെ ആനന്ദത്തിന്റെ രഹസ്യമെന്ത്? നന്മയുടെ വിളക്കണയാതെയുള്ള യാത്ര തന്നെ. പ്രതിസന്ധികൾ വന്നു വിളിക്കുമ്പോഴും പരീക്ഷണങ്ങൾ വാതിൽക്കൽ നിൽക്കുമ്പോഴുംതിരുനബിയോർ(സ്വ) പറഞ്ഞ ആശ്വാസം ഓരോ വിശ്വാസിഹൃദയങ്ങളെയും തണുപ്പിക്കും;” മുഅ്മിനിൻ്റെ കാര്യം അത്ഭുതം! അവൻ്റെ എല്ലാ കാര്യവും അവന് നന്മയാണ്. അതൊരു മുഅ്മിനിന് അല്ലാതെ ഉണ്ടാവുകയില്ല. ഒരു സന്തോഷം വന്നെത്തിയാൽ അവൻ അല്ലാഹുവിന് നന്ദി ചെയ്യും. അതോടെ അതൊരു നന്മയാകും. അവനൊരു പ്രയാസം ബാധിച്ചാൽ അവൻ ക്ഷമിക്കും; അപ്പോൾ അതും അവന് നന്മയായി മാറും.” കൂടുതൽ കൂടുതൽ പുണ്യങ്ങളിലേക്കും, മാറ്റ് കൂടിയ ജീവിത പദ്ധതികളിലേക്കും കടക്കുകയാണ് നമ്മൾ, മുഹർറത്തിൽ.കൂടുതൽ നന്മകൾ സ്വന്തമാക്കാനുള്ള നമ്മുടെ ഈ പുതുവർഷത്തിലെ തുടക്കം, പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഊർജം കൂടിയാണ്. വിശ്വാസത്തിലേക്ക് കൂടുതൽ അടുക്കുമ്പോൾ, എത്ര തിളക്കമുള്ള മനുഷ്യരാകുന്നു നമ്മൾ. നമ്മുടെ വാക്കോ നോക്കോ വിഷം പുരട്ടിയ അമ്പാകില്ല ഒരാൾക്കും. കൂടുതൽ നനവുള്ള കരുണാർദ്രമായ അകം നമ്മൾ സ്വന്തമാക്കും. സഹജീവികളെ ആത്മാർത്ഥമായി സ്നേഹിക്കാനും സ്രഷ്ടാവിലേക്ക് മുഴുകാനും മുഹറത്തിലൂടെ പുതിയ തുടക്കം കാണുന്ന ഓരോ മനുഷ്യനുമാകും.നോക്കൂ.. എത്രയാണ് ഈ പ്രഭാത മാസത്തിന്റെ പുണ്യം. ചരിത്രത്തിലെ അനേകം അനേകം നല്ലനേരങ്ങൾക്ക് സാക്ഷിയായ മാത്രം. ഒരുപാട് പാഠങ്ങൾ കൊണ്ടുവന്ന മാസം. വ്രതം എടുത്ത് അകം ശുദ്ധിയാക്കാൻ ഇമ്പമുള്ള മാസം. തീരുന്നില്ല മഹത്വങ്ങൾ. ഇത്രയും ഉന്നതികൾ ഉള്ള ഒരു മാസം തുടക്കമായി നൽകിയ നാഥൻ എത്ര പരിശുദ്ധൻ.പോയ വർഷത്തെ പാഠങ്ങൾ നമ്മുടെ മനസ്സിലുണ്ട്. ഇനി വേണ്ടത് ഒരു നല്ല തുടക്കമാണ്. അതിന് അല്ലാഹുവും അവന്റെ ദൂതരും ആദരിച്ച ഈ മാസത്തെ ആദരിച്ചുകൊണ്ടുതന്നെ തുടങ്ങാം. തെറ്റുകളിലേക്ക് പോകരുത് എന്ന് കഠിനമായ വിലക്കുള്ളമാസമാണിത്. ഈ മാസത്തിൽ നിന്ന് കിട്ടുന്ന ഊർജ്ജം വർഷം മുഴുവനും കാത്തുസൂക്ഷിക്കാനും നന്മകളിലേക്ക് സഞ്ചരിക്കാനും കഠിനാധ്വാനം ചെയ്യാം.മുഹര്‍റം മാസത്തിലെ ഏറ്റവും പവിത്രമായ ദിനമാണ് ‘ആശൂറാ’ഉം’താസൂഅ’ഉം. ഈ ദിനങ്ങളിലെ നോമ്പിനെ കുറിച്ച് തിരുനബിയോർ(സ്വ) പറഞ്ഞത് അവ പോയ വർഷത്തെ പാപങ്ങളിൽ നിന്ന് നമ്മെ പരിശുദ്ധരാക്കും എന്നാണ്.ആശൂറാഅ് ദിവസത്തില്‍ കുടുംബത്തിന് സുഭിക്ഷമായ ഭക്ഷണം നല്‍കലും ഏറെ പുണ്യമുള്ള കര്‍മമാണ്. സാധാരണ ഗതിയില്‍ ഭക്ഷണങ്ങളില്‍ മിതത്വം പാലിക്കുകയാണു വേണ്ടത്. എന്നാല്‍ അതിഥി സല്‍ക്കാര വേളയിലും സവിശേഷ ദിനങ്ങളിലും കുടുംബത്തിനു ഭക്ഷണത്തില്‍ വിശാലത നല്‍കല്‍ സുന്നത്താണ് (തര്‍ശീഹ്/327)പവിത്രമായ മുഹര്‍റമിന്റെ പുണ്യദിനങ്ങളോടുകൂടെ മറ്റൊരു പുതുവര്‍ഷം കൂടി ജീവിതത്തിലേക്ക് കടന്നു വരുന്നു. ഈ പുതുവത്സര ദിനത്തില്‍ നമ്മുടെ ജീവിതത്തിന് പുതുജീവൻ ലഭിക്കേണ്ടതുണ്ട്. അതിനായ് ഒരുങ്ങുക.നാഥൻ തുണയേകട്ടെ.

Share this article
More Articles

More Articles

View All →
സമസ്ത; മനുഷ്യരുടെ ഹൃദയം തൊടുന്ന സമഗ്രസഞ്ചാരം
President
സയ്യിദ് മുനീറുൽ അഹ്‌ദൽ•Jun 26, 2026

സമസ്ത; മനുഷ്യരുടെ ഹൃദയം തൊടുന്ന സമഗ്രസഞ്ചാരം

കേരളത്തിൻ്റെ സാമൂഹിക പരിസരങ്ങളിൽ കഴിഞ്ഞ നൂറ് വർഷങ്ങളായി നിറഞ്ഞുനിൽക്കുന്ന പേരാണ് സമസ്ത. മനുഷ്യരോടൊപ്പം ചേർന്നുനിന്ന ആ നൂറ് കാലങ്ങളെ ലോകം ആഴത്തിൽ ചർച്ച ചെയ്യുന്ന സമയമാണിപ്പോൾ. തിരുനബിയോർ(സ്വ) എഴുതിച്ചേർത്തുനൽകിയ ജീവിതപദ്ധതികളാണ് സമസ്തയുടെ അടിയാധാരം. ആ ആശയങ്ങൾ സമഗ്രമാണ്. ഏത് സമൂഹത്തിലും വെറുപ്പോ …

അടുത്തുള്ള പുസ്തകമെടുക്കൂ, മനുഷ്യനാകാം
President
സയ്യിദ് മുനീറുൽ അഹ്‌ദൽ•Jun 19, 2026

അടുത്തുള്ള പുസ്തകമെടുക്കൂ, മനുഷ്യനാകാം

വായനയുടെ പുതുക്കംഅയൽവാസിയോട് നിങ്ങൾ എങ്ങനെയാണ്? അയാൾ ഒരു മഹാ ശല്യക്കാരൻ ആണെങ്കിലോ? അദ്ദേഹം ഒരു ദിവസം വീട്ടിലില്ലെങ്കിൽ നിങ്ങൾക്ക് വിഷമമാകുമോ? ആശ്വാസമാകുമോ?നിങ്ങൾ ഇമാം അബൂഹനീഫയെന്നജീവിതപുസ്തകം വായിക്കൂ..ഇതുപോലെ ഒരയൽക്കാരൻ മഹാനുമുണ്ടായിരുന്നു. അദ്ദേഹത്തെ ഭരണകൂടം ശല്യം കാരണംജയിലിലാക്കി. മോചിപ്പിക്കാൻ പോയതോ സാക്ഷാൽ ഇമാം അബൂഹനീഫ. …

പ്രപഞ്ചത്തിന്റെ ജൈവഗീതവും മനുഷ്യന്റെ ആത്മീയ നിയോഗങ്ങളും
President
സയ്യിദ് മുനീറുൽ അഹ്ദൽ•Jun 5, 2026

പ്രപഞ്ചത്തിന്റെ ജൈവഗീതവും മനുഷ്യന്റെ ആത്മീയ നിയോഗങ്ങളും

ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി കേവലം സാമ്പത്തികമോ രാഷ്ട്രീയമോ ആയ തകർച്ചകളല്ല. നാം ശ്വസിക്കുന്ന വായുവിനെയും ചവിട്ടിനിൽക്കുന്ന മണ്ണിനെയും വിഴുങ്ങിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധിയാണ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യത്തിന്റെ നാശവുമെല്ലാം നമ്മെ തുറിച്ചു നോക്കുന്ന യാഥാർഥ്യമാണ്. മനുഷ്യന്റെ അനിയന്ത്രിതമായ അത്യാഗ്രഹങ്ങളുടെ …