SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
President
December 11, 2025
1 min read

മനുഷ്യാവകാശം നിതാന്ത ജാഗ്രതയാണ് വേണ്ടത്

മനുഷ്യാവകാശം നിതാന്ത ജാഗ്രതയാണ് വേണ്ടത്
Author
സയ്യിദ് മുനീറുൽ അഹ്ദൽ

‘നിങ്ങളുടെ രക്തം, നിങ്ങളുടെ സമ്പാദ്യം, നിങ്ങളുടെ അഭിമാനം- എല്ലാം പരസ്പരം പവിത്രവും നിർഭയവുമാണ്.’ ആധുനിക ലോകത്ത് മനുഷ്യാവകാശങ്ങൾക്കായി എഴുതപ്പെട്ട ആദ്യ ഉടമ്പടിയുടെ നൂറ്റാണ്ടുകൾക്ക് മുൻപേ, മനുഷ്യ ചരിത്രത്തിൻ്റെ സാമൂഹിക ബന്ധങ്ങളെ മനോഹരമായി പുതുക്കിപ്പണിത സമഗ്രമായ അവകാശ പ്രഖ്യാപനം.

ചരിത്രത്തിലെ ആ വിടവാങ്ങൽ പ്രസംഗം ഇന്ന് വീണ്ടും വീണ്ടും പ്രതിധ്വനിക്കുന്നു.

ഇന്നലെയായിരുന്നു ലോക മനുഷ്യാവകാശ ദിനം. 1948 ഡിസംബർ പത്തിനാണ്, ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി മനുഷ്യാവകാശങ്ങളുടെ സാർവ്വദേശീയ പ്രഖ്യാപനം അംഗീകരിച്ചത്. ലിംഗപരവും വർഗപരവും മതപരവും ദേശീയവുമായ സർവ്വ അതിരുകൾക്കുമപ്പുറത്ത് എല്ലാ മനുഷ്യർക്കും ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളായിരുന്നു ഈ പ്രഖ്യാപനത്തിൻ്റെ കാതൽ. അനർഹമായി നമ്മളാർജ്ജിക്കുന്നതെല്ലാം മറ്റനേകം പേർക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ മറിച്ചുവിറ്റതിൻ്റെ കൊള്ളലാഭമാണ്. ലഭിക്കേണ്ട അവകാശങ്ങൾക്കു വേണ്ടി മുറവിളികൂട്ടുന്നതിനും ഒരുപടി അപ്പുറത്ത് നൽകേണ്ട അവകാശങ്ങളെ കുറിച്ചും നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ചുമുള്ള നിതാന്ത ജാഗ്രതയാണ് ഇപ്പോഴുണ്ടാകേണ്ടത്.​ നിങ്ങൾക്ക് ശബ്ദമുയർത്താനും സുരക്ഷിതമായിരിക്കാനും അവകാശമുണ്ട്. അപ്പോൾ, ചോദ്യമിതാണ്: ലോകത്തിൻ്റെ അനേകമടരുകളിൽ, ഈ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന പല മനുഷ്യരുണ്ടാകുമ്പോൾ, നമ്മുടെ എല്ലാവരുടെയും അവകാശം അവിടെ ലംഘിക്കപ്പെടുന്നില്ലേ? ‘നമ്മുടേതല്ലാത്ത’ അവകാശങ്ങൾക്കുവേണ്ടി നാം നിലകൊള്ളുമ്പോൾ മാത്രമല്ലേ യഥാർഥ മനുഷ്യാവകാശം നിലവിൽ വരുന്നത്. പല കാരണങ്ങളാൽ മുഖ്യധാരയുടെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ട അനേകം മനുഷ്യരാണ് നമ്മുടെ ചുറ്റുമുള്ളത്. അവരുടെ ദൈന്യതമുറ്റിയ കണ്ണുകൾ പ്രതീക്ഷാനിർഭരമായി നമ്മെത്തന്നെയാണ് നോക്കുന്നത്. ആ കാഴ്ചകളിൽ നിന്ന് മൂകമായി ഇറങ്ങിപ്പോരുകയും നമ്മൾ നമ്മളിലേക്ക് മാത്രമായി ചുരുങ്ങിത്തീരുകയും ചെയ്യുന്നത് മനുഷ്യവംശത്തോട് ചെയ്യുന്ന നീതികേടാണ്. അവഗണിക്കപ്പെട്ട മനുഷ്യരുടെ ആ ഉറക്കം നഷ്ടപ്പെട്ട ചോദ്യങ്ങൾക്ക് നമുക്ക് എന്ത് മറുപടി നൽകാനാകും? അവരെ കേൾക്കാൻ കഴിയണം. സാധ്യമാകുന്ന പരിഹാരങ്ങൾ നൽകണം. അതിനാവശ്യമായ സംവിധാനങ്ങളിലേക്ക് അവർക്ക് വഴികളൊരുക്കി നൽകണം. സ്വന്തം അവകാശങ്ങൾ നേടുക എന്നതിനപ്പുറം അവകാശ സംരക്ഷരാവുക എന്ന സാഹസിക ദൗത്യമാണ് നമ്മുടേത്.

മനുഷ്യർക്ക് കാവലിരിക്കുന്ന മനുഷ്യരാവാം നമുക്ക്.

Share this article
More Articles

More Articles

View All →
അലിഫിൽ നിന്ന് പ്രകാശത്തിലേക്ക്: മദ്രസകളുടെ പ്രകാശയാത്ര
President
സയ്യിദ് മുനീറുൽ അഹ്ദൽ •Mar 31, 2026

അലിഫിൽ നിന്ന് പ്രകാശത്തിലേക്ക്: മദ്രസകളുടെ പ്രകാശയാത്ര

അലിഫിൽ നിന്ന് പ്രകാശത്തിലേക്ക്: മദ്രസകളുടെ പ്രകാശയാത്ര

ഇസ്ലാമിക ഇക്കോ-തിയോളജിയുടെ പാഠങ്ങൾ
President
സയ്യിദ് മുനീറുൽ അഹ്ദൽ •Mar 24, 2026

ഇസ്ലാമിക ഇക്കോ-തിയോളജിയുടെ പാഠങ്ങൾ

ജലസമ്പന്നതയിൽ നിന്ന് ജലസൂക്ഷ്മതയിലേക്കുള്ള നടത്തമാണ് വിശ്വാസിയുടെ ജലവിചാരങ്ങൾ. ജലത്തെ സ്രഷ്ടാവിൻ്റെ വെളിപാടായി കാണുന്ന ഒരു തലമുറയ്ക്ക് മാത്രമേ വരും തലമുറയ്ക്കായി ഭൂമിയെ വാസയോഗ്യമായി ബാക്കിവെക്കാൻ കഴിയൂ. വിഭവങ്ങൾ വെറും ആസ്തിയല്ല, അതൊരു ഉത്തരവാദിത്വമാണെന്ന തിരിച്ചറിവാണ് ഇസ്‌ലാമിക ജലദർശനത്തിൻ്റെ കാതൽ.

നീറ്റ് ക്രമക്കേട്; അറിവിനു മുകളിൽ പുതിയ തരം ഫ്യൂഡലിസം
General Secretary
ഡോ. അബൂബക്കർ ടി•May 12, 2026

നീറ്റ് ക്രമക്കേട്; അറിവിനു മുകളിൽ പുതിയ തരം ഫ്യൂഡലിസം

പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പർ ചോരുകയും ലക്ഷങ്ങൾ വാങ്ങി അത് വിതരണം ചെയ്യുകയും ചെയ്തു. പരീക്ഷാ കേന്ദ്രങ്ങളിലെ സമയനഷ്ടം എന്ന സാങ്കേതിക കാരണം പറഞ്ഞ് 1563 വിദ്യാർത്ഥികൾക്ക് എൻ.ടി.എ ഏകപക്ഷീയമായി ഗ്രേസ് മാർക്ക് നൽകി. ഇതിൻ്റെ കൃത്യമായ മാനദണ്ഡം ഇന്നും വ്യക്തമല്ല. ഈ …