statessf@gmail.com   +91-495 272104, +91-495 4010991
എസ് എസ് എഫ് സ്റ്റുഡൻറ്സ് ഇസ്ലാമിക് സെൻസോറിയം സമാപിച്ചു
04 Feb

എസ് എസ് എഫ് സ്റ്റുഡൻറ്സ് ഇസ്ലാമിക് സെൻസോറിയം സമാപിച്ചു

04കുറ്റ്യാടി : കേരള മുസ്‌ലിം നവോത്ഥാനത്തെ കുറിച്ച് മതത്തില്‍ തീവ്രവാദം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഒച്ചവെക്കേണ്ടതില്ല എന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. പള്ളി ദര്‍സുകള്‍ കേന്ദ്രീകരിച്ച് വളര്‍ന്ന വിജ്ഞാന സംരംഭങ്ങളും പണ്ഡിതന്മാരുമാണ് കേരളത്തിലെ മുസ്‌ലിംകള്‍ക്ക് വഴികാണിച്ചത്. വിശ്വാസം, കര്‍മം, അദ്ധ്യാത്മികത തുടങ്ങി ജീവിതത്തില്‍ ശീലിക്കേണ്ട മുഴുവന്‍ പാഠങ്ങളും മുസ്‌ലിംകളിലെത്തിച്ചത് മതപാഠശാലകളുടെ സന്തതികളാണ്. ചരിത്രം, സാഹിത്യം, ശാസ്ത്രം തുടങ്ങിയ മേഖലകളിലും ഈ സംവിധാനങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തി. സൈനുദ്ധീന്‍ മഖ്ദൂമും, ഖാസി മുഹമ്മദും മമ്പുറം തങ്ങളുമെല്ലാം ആ സരണിയെ മുന്നില്‍ നിന്ന് നയിച്ചവരാണ്. എന്നാല്‍ പ്രവാചകന്റെ കാലത്തോളം പാരമ്പര്യമുള്ള കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തെ അടുത്ത കാലത്ത് പിറവിയെടുത്ത ചില പ്രസ്ഥാനങ്ങളിലേക്ക് ചുരുക്കുന്നത് ബാലിശമാണ്. തങ്ങളുടെ വികലാശയങ്ങള്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്നു എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ മറഞ്ഞിരിക്കാനുള്ള ഒരു മുഖമൂടി മാത്രമാണ് അവര്‍ക്ക് നവോത്ഥാനം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെന്‍സോറിയം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് അലി ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ തളീക്കര, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, കെ. അബ്ദുറശീദ്, സി.പി ഉബൈദുല്ല സഖാഫി, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി സംസാരിച്ചു.

Kanthapuram A P Aboobaker Musliyar inaugurates Students' Islamic Sensorium

എസ് എസ് എഫ് സെന്‍സോറിയം സമാപന സമ്മേളനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply