statessf@gmail.com   +91-495 272104, +91-495 4010991
എസ്എസ്എഫ് സിഗ്നിഫയര്‍; മഅ്ദിന്‍ ജേതാക്കള്‍
02 Oct

എസ്എസ്എഫ് സിഗ്നിഫയര്‍; മഅ്ദിന്‍ ജേതാക്കള്‍

കാസറഗോഡ്: മഴവില്‍ ക്ലബ്ബുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഇദംപ്രദമമായി സംഘടിപ്പിച്ച പ്രവര്‍ത്തി പരിചയമേള സിഗ്നിഫയറില്‍ മലപ്പുറം മഅദിന്‍ പബ്ലിക് സ്‌കൂള്‍ ജേതാക്കളായി. ചെമ്മാട് ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് സകൂള്‍ രണ്ടാം സ്ഥാനവും പാലക്കാട് പടിഞ്ഞാറങ്ങാടി സ്വലാഹുദ്ദീ

ന്‍ അയ്യൂബി ഇംഗ്ലീഷ് സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാര്‍ഥികളില്‍ സാമൂഹ്യ പ്രതിബദ്ധതയുണ്ടാക്കാനും കൈത്തൊഴില്‍ അഭ്യസിപ്പിക്കാന്‍ പ്രചോദനം നല്‍കാനുമാണ് “വേലയില്‍ വിളയുന്ന വിദ്യാഭ്യാസം” എന്ന ആശയത്തിന്റെ പ്രചാരകന്‍ മഹാത്മഗാന്ധിയുടെ ജന്മദിനത്തില്‍ എസ്എസ്എഫ് ഈ പരിപാടി സംഘടിപ്പിച്ചത്. ബുക്-ബൈന്റിംഗ്, പേപര്‍ ക്രാഫ്റ്റ്, വേസ്റ്റ് മെറ്റീരിയല്‍ ക്രാഫ്റ്റ്, തുടങ്ങി 22 ഇനങ്ങളിലാണ് ഹൈസ്‌കൂള്‍, പ്രൈമറി കാറ്റഗറിയിലായി മത്സരം സംഘടിപ്പിച്ചത്.
സിഗ്നിഫയറിന് മുന്നോടിയായി നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ മഖാം സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ ഹകീം ഹാജി കളനാട് പതാക ഉയര്‍ത്തി. ഉദുമ എംഎല്‍എ പി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ജേതാക്കള്‍ക്ക് എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കെ അബ്ദുല്‍ റശീദ് നരിക്കോട് അവാര്‍ഡുകള്‍ സമ്മാനിച്ചു. അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സൈദ് അലവി ഖാസിമി, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, സി കെ റാശിദ് ബുഖാരി സംസാരിച്ചു. എ പി മുഹമ്മദ് അശ്ഹര്‍ സ്വാഗതവും ജാഫര്‍ സാദിഖ് എന്‍ നന്ദിയും പറഞ്ഞു.

Leave a Reply