statessf@gmail.com   +91-495 272104, +91-495 4010991

Our Mission

വിദ്യാര്‍ത്ഥി തലമുറയുടെ ബുദ്ധിയും വിവേകവും തട്ടിയെടുക്കുന്ന, ആവേശവും ആര്‍ജവവും കെടുത്തിക്കളയുന്ന മദ്യ, ലഹരി മാഫിയകള്‍ക്കെതിരെ എസ് എസ് എഫ് സമരജ്വാലകളുയര്‍ത്തി. സാമ്രാജ്യത്വം, ഫാഷിസം, തീവ്രവാദം, അക്രമം, വര്‍ഗ്ഗീയത, സാമൂഹിക പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, പാന്‍മസാല, പലിശ, ചൂതാട്ടം, ചൂഷണങ്ങള്‍… ഒരു ഘട്ടത്തിലും എസ് എസ് എഫ് കാഴ്ചക്കാരായില്ല. പ്രവര്‍ത്തകരുടെ സമരാവേശം നന്മവഴിയില്‍ പ്രയോജനപ്പെടുത്തി നിയമം കയ്യിലെടുക്കാതെ വിജയം എത്തിപ്പിടിക്കാമെന്ന പുതിയ സമരമാതൃക സൃഷ്ടിക്കാന്‍ സംഘടനക്ക് സാധിച്ചു.

Our Vision

ക്ഷുബ്ധയൗവനങ്ങളുടെ വിപ്ലവപ്പാച്ചിലില്‍ കേരളം തിളച്ചുമറിഞ്ഞ കാലസന്ധിയില്‍, 1973 ഏപ്രില്‍ 29ന് സംഘടന പിറവിയെടുത്തു. അതി വിപ്ലവങ്ങള്‍ക്കും ആക്രോശങ്ങള്‍ക്കും നാടിന്റെ ഗതി നിര്‍ണയിക്കാനാവില്ലെന്ന തിരിച്ചറിവിലേക്ക് കേരളീയ വിദ്യാര്‍ത്ഥിത്വത്തെ തട്ടിയുണര്‍ത്തിയാണ് എസ് എസ് എഫ് ചുവടുറപ്പിച്ചത്. മതപക്ഷനിലപാടുകളില്‍ മായം ചേര്‍ക്കാതെ മിതവാദ നിലപാടുകളില്‍ ഒരു തലമുറയുടെ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കുന്നതെങ്ങനെയെന്ന് എസ് എസ് എഫ് വരച്ചുകാട്ടി. രാഷ്ട്രീയ ചേരികളായിത്തിരിഞ്ഞ് കാമ്പസിനകത്തും പുറത്തും സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിന്ന് മാറി സഞ്ചരിച്ചുകൊïണ്ട് തന്നെ മാറ്റം സാധ്യമെന്ന് എസ് എസ് എഫ് തെളിയിച്ചു.