കുട്ടികൾ ഭരണഘടന വായിക്കുന്നു
രാജ്യത്ത് നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന മൗലികാവകാശ ലംഘനങ്ങളുടെയും സാമൂഹിക വിവേചനങ്ങളുടെയും പാശ്ചാത്തലത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന രാഷ്ട്ര സങ്കൽപങ്ങളുടെ ഓർമപ്പെടുത്തലായിരുന്നു മഴവിൽ സംഘത്തിന്റെ നേതൃത്വതിൽ കേരളത്തിലെ 6300 കേന്ദ്രങ്ങളിൽ നടന്ന “കുട്ടികൾ ഭരണഘടന വായിക്കുന്നു” എന്ന പരിപാടി.

വയനാട് തരുവണയിൽ നടന്ന ജില്ലാ ഉദ്ഘാടനം

മലപ്പുറം വേങ്ങരയിൽ നടന്ന ജില്ലാ ഉദ്ഘാടനം
ചരിത്ര വസ്തുതകളെ തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾക്കനുസൃതമായി വളച്ചൊടിക്കുകയും വികലമായ രൂപത്തിൽ പാoപുസ്തകങ്ങളിലൂടെ അത് വരും തലമുറക്ക് പകർന്നു നൽകാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ രംഗത്തെ നൈതികത ഉറപ്പുവരുത്തുകയെന്ന ആവശ്യമുന്നയിച്ചു കൊണ്ട് നടന്ന സംഗമങ്ങൾ കുട്ടികളുടെ അവകാശ പ്രഖ്യാപന വേദികളായി മാറി. പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം എറണാകുളം ജില്ലയിലെ കലൂർ യൂണിറ്റിൽ ഗവ. ഓഫ് ഇന്ത്യ സീനിയർ സ്പെഷ്യൽ കൗൺസിൽ അഡ്വ.ടി.പി.എം.ഇബ്രാഹിം ഖാൻ നിർവ്വഹിച്ചു.