statessf@gmail.com   +91-495 272104, +91-495 4010991

പശ്ചാത്തലം:

1970 കാമ്പസുകളില്‍ രാഷ്‌ട്രീയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ സജീവമായ കാലം. ഫാഷന്‍ സംസ്‌കാരവും മതവിരുദ്ധ ചിന്താഗതിയും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കപ്പെടുന്ന സാഹചര്യം. പാരമ്പര്യ വിശ്വാസം പഴഞ്ചനായി ചിത്രീകരിച്ച്‌ മത പുരോഗമന മുഖംമൂടി അണിഞ്ഞ്‌ ആത്മീയ നിരാസം വളര്‍ത്തുന്ന ചിന്തകള്‍ക്ക്‌ വിത്ത്‌ വിതച്ച കാലം. മദ്രസാ വിദ്യാഭ്യാസത്തിന്‌ ശേഷം യുവ തലമുറ പുതിയ കൂട്ടുതേടുകയും കൂട്ടം തെറ്റുകയും ചെയ്യുന്ന കാലം.

ആശയ ബീജം:

ശ്രേഷ്ഠരായ ഗുരുവര്യരില്‍ നിന്ന്‌ മതവിദ്യ നേടിയെടുത്ത മുതഅല്ലിംകളുടെ വിശുദ്ധ സംസ്‌കാരം കേരളത്തിലെ മറ്റു മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക്‌ കൂടി പകര്‍ന്നു നല്‍കാനായാല്‍ ഇസ്‌ലാമിക സംസ്‌കൃതിയെ കേരളത്തില്‍ സംരക്ഷിക്കാമെന്ന്‌ എ കെ ഇസ്‌മായില്‍ വഫയെന്ന വിദ്യാര്‍ത്ഥിയുടെ ചിന്ത. 1973 ല്‍ സുന്നി ടൈംസ്‌ എന്ന പ്രസിദ്ധീകരണത്തിലൂടെ പുറത്തുവരുന്നു.

എസ്‌ എസ്‌ എഫ്‌ പിറവി:

1973 ഏപ്രില്‍ 29 മലപ്പുറം ജില്ലയിലെ പട്ടിക്കാട്‌ ജാമിഅ നൂരിയ്യ അറബിക്‌ കോളേജില്‍ വെച്ച്‌ എസ്‌ എസ്‌ എഫ്‌ പിറവിയെടുക്കുന്നു.

ലക്ഷ്യം

കേരളത്തിലെ മത ഭൗതിക കാമ്പസുകളിലും മുസ്‌ലിം മഹല്ലുകളിലും വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുക. മത ഭൗതിക വിദ്യാര്‍ത്ഥി സമന്വയ പ്രസ്ഥാനത്തിലൂടെ ഭൗതിക വിദ്യാര്‍ത്ഥികളെ സംസ്‌കരിക്കുക. പുതിയ തലമുറയുടെ ഗതിനിര്‍ണയത്തിലൂടെ ഇസ്‌ലാമിക സംസ്‌കൃതിയില്‍ പിടിച്ചു നിര്‍ത്തുക. സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള നിരന്തര പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ കര്‍മ്മശേഷിയെ പ്രയോചനപ്പെടുത്തി വിദ്യാര്‍ത്ഥികളെ സമ്പൂര്‍ണമായും സംസ്‌കരിക്കുക.

പതാക:

1973 ല്‍ മൂന്ന്‌ വര്‍ണ്ണങ്ങളുള്ള പതാക നിലവില്‍ വന്നു. പച്ച ഐശ്വര്യത്തെയും വെള്ള വിശുദ്ധിയെയും നീല പ്രതീക്ഷയേയും അടയാളപ്പെടുത്തുന്നു.

ഘടന:

യൂണിറ്റ്‌, പഞ്ചായത്ത്‌, മേഖല, താലൂക്ക്‌, ജില്ലാ, സംസ്ഥാനം എന്നീ ക്രമത്തിലായിരുന്നു ഘടനാ സംവിധാനം. ഘടകങ്ങളുടെ വൈപുല്യവും പ്രവര്‍ത്തകരുടെ അംഗത്വ വര്‍ദ്ധനവും പരിഗണിച്ച്‌ ഘടനാ സംവിധാനങ്ങള്‍ പുതുക്കിപ്പണിതു. യൂണിറ്റ്‌, സെക്‌ടര്‍, ഡിവിഷന്‍, ജില്ല, സംസ്ഥാനം എന്നിങ്ങനെയാണ്‌ നിലവിലെ ഘടന.

അംഗങ്ങള്‍

12 മുതല്‍ 30 വയസ്‌ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ്‌ അംഗങ്ങള്‍ . ഓരോ രണ്ട്‌ വര്‍ഷത്തിലും മെമ്പര്‍ഷിപ്പ്‌ പുതുക്കിനല്‍കും

ഭരണ ഘടന

1973 ല്‍ ഭരണഘടന നിലവില്‍ വന്നു 2010 ല്‍ ഏറ്റവും ഒടുവില്‍ പരിശ്‌കരിക്കപ്പെട്ടു.

ഖണ്ഡിക 5

സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ വിഭാവനം ചെയ്യുന്ന പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളിലധിഷ്‌ഠിതമായ ഒരു മുസ്‌ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനം കെട്ടിപ്പടുക്കുകയും തദ്വാര അവരില്‍ മതഭക്തിയും ഐക്യവും അച്ചടക്കവും ആത്മ വീര്യവും സംസ്‌കാരികവും വിദ്യാഭ്യാസ പരവുമായ പുരോഗതിയും ഉണ്ടാക്കുകയും പരലോക മോക്ഷത്തിന്‌ പരമ പ്രാധാന്യം നല്‍കിക്കൊണ്ട്‌ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ ഐഹികവും പാരത്രികവുമായ അഭ്യുന്നതിക്കുവേണ്ടി പ്രത്യേകിച്ചും, മുസ്‌ലിം ബഹുജനത്തിന്റെ ഐഹികവും പാരത്രികവുമായ അഭ്യുന്നതിക്കുവേണ്ടി പെതുവേയും പ്രവര്‍ത്തിക്കുക.

ഖണ്ഡിക 6

ഖണ്ഡിക 5 ല്‍ പറഞ്ഞ ലക്ഷ്യപ്രാപ്‌തിക്കുവേണ്ടി ഈ സംഘടന താഴെ പറയുന്ന പ്രവര്‍ത്തന മാര്‍ഗം സ്വീകരിക്കുന്നതാണ്‌. 1.

1.മുസ്‌ലിം വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായി കിടക്കുന്ന സാഹിത്യ കലാവാസനകളെ അഭിവൃദ്ധിപ്പെടുത്താന്‍ സാഹിത്യ സമാജങ്ങളും പ്രസിദ്ധീകരണങ്ങളും മത്സരങ്ങളും നടത്തുക.
2. മുസ്‌ലിംകളില്‍ വിശിഷ്യാ വിദ്യാര്‍ത്ഥി യുവജന വിഭാഗങ്ങളില്‍ മതബോധവും ദീനീവിജ്ഞാനവും ഉണ്ടാക്കുക. അതിനായി മതപഠന ക്ലാസുകള്‍, ചര്‍ച്ചായോഗങ്ങള്‍, ക്യാമ്പുകള്‍ മതപ്രസംഗങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുകയും ലഘുലേഖകള്‍, പുസ്‌തകങ്ങള്‍ തുടങ്ങിയവ വിതരണം നടത്തുകയും ചെയ്യുക.
3. സംഘടനയുടെ മുഖപത്രമായ രിസാലയുടേയും പ്രസിദ്ധീകരണ വിഭാഗമായ ഐ പി ബിയുടേയും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ മറ്റു ആഌകാലിക പ്രസിദ്ധീകരണങ്ങളുടേയും പ്രചാരണത്തിന്‌ വേണ്ടി പരിശ്രമിക്കുക.
4. മുസ്‌ലീംകളില്‍ നടന്നുവരുന്ന അധാര്‍മിക പ്രവണതകളെ അവസാനിപ്പിക്കാഌം മതാഌഷ്‌ഠാനങ്ങളില്‍ ശ്രദ്ധാലുക്കളാക്കാഌം ആവുന്നത്ര പരിശ്രമിക്കുക.
5. കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ പത്ര പ്രസിദ്ധീകരണങ്ങള്‍ നടത്തുക.
6. ദരിദ്ര മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിഌ വേണ്ടി ഉന്നത പഠനത്തിന്‌ വിശേഷിച്ചും കേന്ദ്രകമ്മിറ്റി നേരിട്ടോ കേന്ദ്ര കമ്മിറ്റിയുടെ അറിവോടെയും അംഗീകാരത്തോടെയും കൂടി കീഴ്‌ഘടകങ്ങളോ സ്‌കോളര്‍ഷിപ്പ്‌ പദ്ധതി നടപ്പില്‍ വരുത്തുക.
7. സമുദായത്തില്‍ അനാഥരും അഗതികളുമായവരുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ സഹായിക്കാഌതകുന്ന മറ്റു പദ്ധതികള്‍ ഏര്‍പ്പെടുത്തുക.
8. മത ഭൗതിക വിദ്യാഭ്യാസത്തിഌ പ്രാത്സാഹനം നല്‍കുന്നതിഌം പ്രാഥമിക ഘട്ടത്തോടെ വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന പ്രവണത ഇല്ലാതാക്കുന്നതിഌം പരാമാവധി പ്രയത്‌നിക്കുക.
9. അറബി, ഉറുദു ഭാഷകളുടെ പ്രചാരണത്തിഌം പരിപോഷണത്തിഌം വേണ്ടി പരിശ്രമിക്കുക.
10 വിദ്യാര്‍ത്ഥികളുടെ ഇടയില്‍ മൈത്രിയും സാഹോദര്യവും സ്ഥാപിക്കുക.
11. സമുദായത്തിന്റേയും സമൂഹത്തിന്റേയും രാഷ്‌ട്രത്തിന്റേയും ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുക.
12. സാംസ്‌കാരിക അധിനിവേശം, മഌഷ്യാവകാശ ലംഘനം, രാഷ്‌ട്ര വിരുദ്ധ നീക്കങ്ങള്‍ എന്നിവകക്കെതിരെ പ്രവര്‍ത്തിക്കുക.

പ്രധാന സമ്മേളനങ്ങള്‍

1983 ദശവാര്‍ഷികം ഹിദായ നഗര്‍ കോഴിക്കോട്‌
1993 20 ാം വാര്‍ഷികം ഖാദിസിയ്യ കോഴിക്കോട്‌
1995 ഡിവിഷന്‍ സമ്മേളനങ്ങള്‍ 71 കേന്ദ്രങ്ങളില്‍
1998 “വഴി തെറ്റുന്ന ലോകം വഴികാട്ടുന്ന ഇസ്‌ലാം’ സില്‍വര്‍ ജൂബിലി പാലക്കാട്‌
2000 മാന്യനാവുക മഌഷ്യനാവുക ജില്ലാ റാലികള്‍ . 15 കേന്ദ്രങ്ങളില്‍
2002 30 ാം വാര്‍ഷികം വാദി മുഖദ്ദസ്‌ വെട്ടിച്ചിറ മലപ്പുറം
2003 ഡിവിഷന്‍ റാലി 87 കേന്ദ്രങ്ങളില്‍
2006 സാസ്‌കാരിക സാമ്രാജ്യത്വം വിസമ്മതിക്കുക ജില്ലാ സമ്മേളനങ്ങള്‍ 15 കേന്ദ്രങ്ങളില്‍
2008 35 ാം വാര്‍ഷിക സംസ്ഥാന പ്രതിനിധി സമ്മേളനം ഖാലിദിയ്യ, കാസര്‍ഗോഡ്‌
2009 കലുഷനിലങ്ങളില്‍ ധാര്‍മിക പ്രതിരോധം സെക്‌ടര്‍ സമ്മേളനങ്ങള്‍ 500 കേന്ദ്രങ്ങളില്‍
2011 സംസ്ഥാന പ്രതിനിധി സമ്മേളനം ഖുബാ കൊല്ലം
2013 സംസ്ഥാന പ്രതിനിധി സമ്മമ്മേളനം ഒ ഖാലിദ്‌ നഗര്‍ തലശ്ശേരി
2013 ഏപ്രില്‍ 26,27,28 സമരമാണ്‌ ജീവിതം 40 ാം വാര്‍ഷിക സംസ്ഥാന സമ്മേളനം, എറണാകുളം

പ്രധാന സമരങ്ങള്‍

1987 പാലപ്പറ്റ പള്ളി വിമോചനം
1988 ആണവ മുക്തിയാത്ര
1997 പാഠപുസ്‌തകത്തിലെ വഹാബി വല്‍കരണത്തിനെതിരെ
2002 അക്രമ രാഷ്‌ട്രീയത്തിനെതിരെ സ്‌നേഹം മരിക്കരുത്‌ നമുക്ക്‌ ജീവിക്കണം
2004 പാന്‍മസാലക്കെതിരെ ജനജാഗ്രത
2007 ലഹരി, പലിശ, ചൂതാട്ടം ചൂഷണത്തിനെതിരെ സമരനിര
2013 മദ്യവിരുദ്ധ പോരാട്ടങ്ങള്‍

പ്രധാന സംരംഭങ്ങള്‍

സുന്നി ബാലസംഘം, രിസാല സ്റ്റഡിസര്‍ക്കിള്‍, വിസ്‌ഡം സിവില്‍സര്‍വ്വീസ്‌ അക്കാഡമി, സിവില്‍ സര്‍വ്വീസ്‌ പ്രീകോച്ചിംഗ്‌ സെന്റര്‍, വിസ്‌ഡം സ്‌കോളര്‍ഷിപ്പ്‌, മുതഅല്ലിം സ്‌കോളര്‍ഷിപ്പ്‌, കാമ്പസ്‌ കൗണ്‍സില്‍, ഗൈഡന്‍സ്‌ മുതഅല്ലിം സെല്‍

പ്രസിദ്ധീകരണങ്ങള്‍

ഇസ്ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ [B]IPB[/B] എന്ന പ്രസാധന വിഭാഗം പ്രവര്‍ത്തിച്ചുവരുന്നു. ചരിത്രം, പരിസ്ഥിതി, ആദര്‍ശം, വിശ്വാസം, കര്‍മ്മം തുടങ്ങി വ്യത്യസ്ഥ വിഷയങ്ങളില്‍ പ്രഗദ്‌ഭ എഴുത്തുകാരുടെ നൂറ്‌ കണക്കിന്‌ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചുവരുന്നു.

രിസാല വാരിക

സംഘടനയുടെ മുഖപത്രമായ രിസാല വാരിക ആഌകാലിക വിഷയങ്ങളില്‍ സംഘടനയുടെ അഭിപ്രായം പ്രകാശിപ്പിക്കുന്നു.

പ്രവാസി രിസാല

പ്രവാസി ലോകത്തെ മലയാളികളുമായി പ്രവാസി രിസാല എന്ന മാസിക സംവദിക്കുന്നു.