statessf@gmail.com   +91-495 272104, +91-495 4010991
നാടെങ്ങും ആരവങ്ങൾ; ഹിന്ദ് സഫർ സമാപനം പ്രൗഢമാവും
02 Feb

നാടെങ്ങും ആരവങ്ങൾ; ഹിന്ദ് സഫർ സമാപനം പ്രൗഢമാവും

കോഴിക്കോട്: സാക്ഷര സൗഹൃദ ഇന്ത്യ എന്ന പ്രമേയത്തിൽ ജനുവരി 12 ന് കാശ്മീരിൽ നിന്നാരംഭിച്ച ഹിന്ദ് സഫറിന് ഇന്ന് പൂനെയിൽ സ്വീകരണം നൽകും. ഫെബ്രുവരി 23, 24,25 തിയ്യതികളിൽ ഡൽഹിയിലെ രാംലീലാ മൈതാനിയിൽ നടക്കുന്ന ദേശീയ വിദ്യാർത്ഥി സമ്മേളനത്തിന്‍റെ ഭാഗമായി എസ്.എസ്.എഫ് ദേശീയ കമ്മിറ്റിയാണ് യാത്ര സംഘടിപ്പിക്കുന്നത്. ജമ്മു കാശ്മീർ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഡൽഹി, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, ആസാം, മണിപ്പൂർ, ഒറീസ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ഇതിനകം യാത്ര പിന്നിട്ടു കഴിഞ്ഞു. നാളെ ഹൈദരാബാദിലെത്തുന്ന യാത്ര ഫെബ്രു. 7 ന് കോഴിക്കോട് സമാപിക്കും. സാക്ഷര സമ്പൂർണ്ണ സൗഹൃദ ക്ഷേമ രാഷ്ട്ര സങ്കൽപങ്ങളുടെ വീണ്ടെടുപ്പ് സാധ്യമാണെ തിരിച്ചറിവാണ് യാത്രയിലുടനീളം ലഭിച്ച ജന സ്വീകാര്യത വിളിച്ചോതിയത്.

പ്രാഥമിക വിദ്യാഭ്യാസം പോലും അന്യം നിന്ന രാഷ്ട്രീയപരമായ തികഞ്ഞ അരാജകത്വം നിലനിൽക്കുന്ന ഉത്തരേന്ത്യൻ ഗ്രാമപ്രദേശങ്ങളിലടക്കം പ്രൗഢമായ സമ്മേളനങ്ങളാണ് നടന്നത്. സമാപന സമ്മേളനം രാജ്യത്തെ വിദ്യാഭ്യാസ നവോത്ഥാന മുന്നേറ്റങ്ങളുടെ വിളമ്പര വേദിയാവും. ഹിന്ദ് സഫർ പ്രചാരണാർത്ഥം കേരളത്തിലെ യൂണിറ്റുകളിൽ ഇൻക്വിലാബ് വിളമ്പരങ്ങൾ പൂർത്തിയായി. യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും പൊതുജന സമ്പർക്കവുമാണ് ഇൻക്വിലാബിന്‍റെ ഭാഗമായി നടന്നത്. സെക്ടർ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പദയാത്ര-സഠക് സഫാരി, ദഅവ യൂണിറ്റുകളുടെ വിളമ്പര ജാഥകൾ ഇതിനകം പൂർത്തിയായി.
ഇന്നും നാളെയുമായി നടക്കുന്ന ഡിവിഷൻ റാലികളോടെ പ്രാചാരണ പ്രവർത്തനങ്ങൾക്ക് കൊട്ടിക്കലാശമാവും. സമാപന സമ്മേളനം വിജയിപ്പിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് കോഴിക്കോട് നടക്കുന്നത്. ദേശീയപാതകളിലും നഗരാതിർത്തികളിലും വലിയ കാമാനങ്ങൾ ഉയർന്നു കഴിഞ്ഞു. അമ്പതിനായിരം പേർക്ക് ഒരേ സമയം സമ്മേളനം വീക്ഷിക്കാവുന്ന തരത്തിൽ വിശാലമായ നഗരി കോഴിക്കോട് കടപ്പുറത്ത് തയ്യാറായി വരുന്നു

2 thoughts on “നാടെങ്ങും ആരവങ്ങൾ; ഹിന്ദ് സഫർ സമാപനം പ്രൗഢമാവും

  1. Shamseer.B - 06/02/2019 at 6:00 am

    Please upload all the new posters which is common for all the units…
    It’s time consuming to create same designs,

    Reply
    • SSF Kerala - 09/02/2019 at 7:58 am

      Insha Allah. We’ll.

      Reply

Leave a Reply