statessf@gmail.com   +91-495 272104, +91-495 4010991
മാതൃകാപരീക്ഷയെഴുതി ആയിരങ്ങൾ
27 Jan

മാതൃകാപരീക്ഷയെഴുതി ആയിരങ്ങൾ

എസ് എസ് എഫ് എക്സലൻസി ടെസ്റ്റ് സമാപിച്ചു

മലപ്പുറം: എസ്.എസ്.എല്‍.സി, പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.എഫ്.സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച എക്‌സലന്‍സി ടെസ്റ്റിന്‍റെ സംസ്ഥാന തല ഉദ്ഘാടനം കൊട്ടപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ എപി മുഹമ്മദ് അശ്ഹര്‍, എം അബ്ദുറഹ് മാന്‍, സി എന്‍ ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന മാതൃകാ പരീക്ഷയാണ് എക്‌സലന്‍സി ടെസ്റ്റ്. പരീക്ഷയുടെ ഭാഗമായി ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു. ഗണിതം, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്,സയന്‍സ് എന്നീ വിഷയങ്ങളിലാണ് മാതൃകാ പരീക്ഷ നടന്നത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി നടന്ന് വരുന്ന എക്‌സലന്‍സി ടെസ്റ്റില്‍ സംസ്ഥാനത്ത് 968 സെന്ററുകളിലായി 118108 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. പരീക്ഷയുടെ ഫലം ഫെബ്രുവരി 12 ന് www.wisdomonline.in എന്ന സൈറ്റിലൂടെ പ്രസിദ്ധീകരിക്കും. എസ്.എസ്.എഫ്.സംസ്ഥാന കമ്മിറ്റിയുടെ പഠന ഗവേഷണ വിഭാഗം വിസ്ഡം എജ്യൂക്ഷേണല്‍ ഫൗഡേഷന്‍ ഓഫ് ഇന്ത്യയുടെ (വെഫി ) കീഴിലാണ് എക്‌സലന്‍സി ടെസ്റ്റ് സംഘടിപ്പിച്ചത്.

Leave a Reply