എക്സലന്‍സി ടെസ്റ്റ് ജില്ലാ ഉദ്ഘാടനം
തൃശൂര്‍: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെ നേരിടുന്നതിനുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് പരീക്ഷയോട് കൂട്ടുകൂടാം എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് നടത്തുന്ന മാതൃകാ പരീക്ഷയായ എക്സലന്‍സി ടെസ്റ്റിന്റെ ജില്ലാ ഉദ്ഘാടനം കോണ്‍കോര്‍ഡ് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് നടന്നു. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് പി.സി റഊഫ് മിസ്ബാഹിയുടെ അദ്ധ്യക്ഷതയില്‍ പ്രസിദ്ധ എഴുത്തുക്കാരനും ദേശീയ-സംസ്ഥാന വിദ്യഭ്യാസ അവാര്‍ഡ് ജേതാവുമായ ഷാജു എം.പുതൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇരുളടഞ്ഞ സാമൂഹ്യ പരിസരങ്ങളില്‍ അറിവ് നേടി നന്മയുടെ പ്രകാശം പരത്തുകയും, രാജ്യത്തിന്റെ നിര്മാണാത്മകമ പ്രക്രിയകളില്‍ പങ്കാളികളാവലുമാണ് യഥാര്‍ത്ഥ വിദ്യാര്‍ത്ഥി ധര്‍മമെന്ന് അദ്ദേഹം പറഞ്ഞു.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ.ബി ബഷീര്‍ കുര്‍ക്കഞ്ചേരി ഗൈഡന്‍സ് ക്ലാസ്സിന് നേതൃത്വം നല്കി.ജില്ലാ ജന:സെക്രട്ടറി ആര്.എ നൗഷാദ്,ബഷീര്‍ മാസ്റ്റര്‍ കോണ്‍കോര്‍ഡ്,സി.എം.എ കബീര്‍ മാസ്റ്റര്‍,എ.എ അബൂബക്കര്‍ കടങ്ങോട്,ജയന് മാസ്റ്റര്‍ കോണ്‍കോര്‍ഡ് എന്നിവര്‍ സംസാരിച്ചു . ജില്ലാ വിസ്ഡം കണ്‍വീനര്‍ ഉവൈസ് കടങ്ങോട് സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റംഗം സ്വാദിഖ് പെരുവല്ലൂര്‍ നന്ദിയും പറഞ്ഞു.വടക്കാഞ്ചേരി,വടക്കേക്കാട്,തൃപ്രയാര്‍,കൊടുങ്ങല്ലൂര്‍,തൃശൂര്‍,ചേലക്കര,ചാവക്കാട് എന്നീ ഡിവിഷനുകളില്‍ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റും പ്രൊഫഷണല്‍ ട്രൈയിനറുമായ വാഴക്കാട് നൗഫല്‍,ഐ.സി.എ ഇംഗ്ലീഷ് എച്ച്.എസ് സ്ക്കൂള് സെക്രട്ടറി അബൂബക്കര്‍ ഹാജി കൊറോതയില്‍,പി.കെ ഹംസ,ദേശീയ വിദ്യഭ്യാസ അവാര്‍ഡ് ജേതാവ് കെ.എം സീദി മാസ്റ്റര്‍,ആംഗ്ലോ ഇന്ഡലിജന്ഷ്യ മാനേജിംഗ് ഡയറക്ടര്‍ എഡിസണ് ഫ്രാന്‍സിസ്,അബ്ദുല്‍ ഖാദര്‍ സഖാഫി കടുങ്ങാപുരം,ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ അബൂബക്കര്‍ ഹാജി എന്നിവര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.എസ്.എസ്.എഫ് സംസ്ഥാനത്തുടനീളം നടത്തുന്ന ഇംഗ്ലീഷ്, ഗണിതം,സാമൂഹ്യ പാഠം, സയന്‍സ് എന്നീ വിഷയങ്ങളിലെ പരീക്ഷയില്‍ ജില്ലയില്‍ അമ്പതോളം കേന്ദ്രങ്ങളിലായി ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.